ജയ്സാല്മീര്: രാജ്യസുരക്ഷ തന്നെയാണ് പ്രധാനണമെന്നും അതിര്ത്തിയില് ആരെങ്കിലും പരീക്ഷണത്തിന് മുതിര്ന്നാല് ഉചിതമായ മറുപടി നല്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ലോംഗേവാലയിലെ ജയ്സാല്മീറില് സൈനികര്ക്കൊപ്പം ദീപാവലി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രി അവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യം തന്റെ കുടുംബമാണെന്നും അതുകൊണ്ടാണ് ദീപാവലി എല്ലാത്തവണയും സൈനികര്ക്കൊപ്പം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാന് സദാ ഉണര്ന്നിരിക്കുന്നവരാണ് സൈനികര്. ദീപാവലി ആഘോഷം പൂര്ണമാകുന്നത് സൈനികര്ക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകര്ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിയ്ക്കും കഴിയില്ല. അതിര്ത്തിയില് പാകിസ്താന് കണ്ടത് നമ്മുടെ സൈനികരുടെ ശൗര്യമാണ്. പാകിസ്താന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്ത്തെറിഞ്ഞു. പാകിസ്താന് ഇന്ത്യന് സൈന്യം തക്ക മറുപടി നല്കിയെന്നും സന്ദേശത്തില് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ സിയാച്ചിനില് ദീപാവലി ആഘോഷിക്കാന് എടുത്ത തീരുമാനത്തെ പലരും വിമര്ശിച്ചിരുന്നു എന്നാല് സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് താന് കരുതുന്നതായും സൈനികരുടേത് സമാനതകളില്ലാത്ത ധൈര്യമാണെന്നും മോദി പറഞ്ഞു. താന് എല്ലാവര്ക്കും മധുരം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അത് ഞാന് കൊണ്ടുവന്നതല്ല 130 കോടി ഇന്ത്യാക്കാര് നല്കുന്നതാണെന്നും മോദി പറഞ്ഞു. സൈനികരുടെ സന്തോഷം കാണുമ്പോള് തന്റേയും സന്തോഷം ഇരട്ടിക്കുന്നു. എല്ലാ ഇന്ത്യാക്കാരുടേയും ദീപാവലി ആശംസകള് സൈനികര്ക്ക് നല്കുന്നു.- മോദി പറഞ്ഞു.
ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ് ജനറല് ബിപിന് റാവത്ത്, കരസേനാ മേധാവി എം.എം. നരവനേ, ബിഎസ്എഫ് ഡയറക്ടര് ജനറല് രാകേഷ് അസ്താന എന്നിവരും ജയ്സാല്മീറില് പ്രധാനമന്ത്രിയെ അനുഗമിച്ചു. 2014ല് പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല് എല്ലാ വര്ഷവും സൈനികര്ക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത്. ജമ്മു കഷ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില് ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്ക്കൊപ്പമാണ് കഴിഞ്ഞ വര്ഷം അദ്ദേഹം ദീപാവലി ആഘോഷിച്ചത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…