Wednesday, December 31, 2025

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം പതികാ സമർപ്പണം നടത്തിയത്. പത്രികാ സമർപ്പണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം 18 കേന്ദ്രമന്ത്രിമാരും 12 സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും പങ്കെടുത്തു. 2019 ൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ നടത്തിയ എല്ലാ ചടങ്ങുകളും ഇത്തവണയും അദ്ദേഹം ആവർത്തിച്ചു. പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം രുദ്രാക്ഷ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യും. മൂന്നു സെറ്റ് പത്രികകളാണ് നരേന്ദ്രമോദിക്ക് വേണ്ടി നൽകിയത്.

ഇന്നലെ വാരാണാസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നിരുന്നു. ആറ് കിലോമീറ്റർ നീണ്ടുനിന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. 2014 ൽ മോദി അഹമ്മദാബാദിനൊപ്പം വാരണാസിയിലെ മത്സരിച്ചിരുന്നു. രണ്ടിടത്തും ജയിച്ച അദ്ദേഹം വാരാണസി നിലനിർത്തുകയായിരുന്നു. ക്ഷേത്ര നഗരി എന്ന നിലയിൽ വരണാസിയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു പിന്നീട് രാജ്യം കണ്ടത്. 2019 ൽ അദ്ദേഹം വാരണാസിയിൽ മാത്രമാണ് മത്സരിച്ചത്. ഭൂരിപക്ഷം വർധിപ്പിച്ച അദ്ദേഹം മൂന്നാം തവണയാണ് വാരണാസിയിൽ മത്സരത്തിന് എത്തുന്നത്. കോൺഗ്രസിലെ അജയ് റായ് ആണ് വാരണാസിയിൽ മോദിയുടെ എതിരാളി.

Related Articles

Latest Articles