Wednesday, December 17, 2025

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്; ബൈഡന്‍ പ്രസിഡന്റ് ആയ ശേഷമുള്ള ആദ്യ സന്ദര്‍ശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ജോ ബൈഡന്‍ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 2019 സെപ്റ്റംബറിലായിരുന്നു മോദിയുടെ അവസാന അമേരിക്കന്‍ സന്ദര്‍ശനം. .ഈ മാസം 22 മുതല്‍ 27 വരെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ തുടര്‍ നിലപാടുകള്‍ എന്താകുമെന്ന് കാത്തിരിപ്പിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച നേതാക്കള്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു. സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ ബന്ധവും നിക്ഷേപരംഗത്തെ പരസ്പരം സഹകരണവും കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമായി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും ഗുണപരമാവുന്ന തരത്തിലാണ് ചർച്ചകൾ നടന്നത്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles