Sunday, December 21, 2025

പുട്ടിനുമായി ഫോണില്‍ സംസാരിച്ച് മോദി; ജി20,യുക്രെയ്ൻ വിഷയങ്ങളിൽ ചർച്ച നടന്നു

ദില്ലി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. യുക്രെയ്ന്‍ യുദ്ധവും ഗൗരവപൂർവ്വം ചർച്ച ചെയ്തു.

ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ഇത് അഞ്ചാം തവണയാണ് മോദിയും പുട്ടിനും ഫോണിലൂടെ ചർച്ച നടത്തുന്നത്. ഊര്‍ജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ രംഗങ്ങളിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി.ഇതിനിടെ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയും ഇരുവരും ചർച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഊർജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധ–സുരക്ഷാ സഹകരണം, മറ്റു പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തത്. ജി20യിൽ അധ്യക്ഷത വഹിക്കുന്നതിനെക്കുറിച്ച് പുട്ടിനോട് മോദി വിശദീകരിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ മുൻഗണനകൾ എന്തൊക്കെയാണെന്നും പറഞ്ഞു

Related Articles

Latest Articles