Vladimir Putin, Narendra Modi
ദില്ലി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. യുക്രെയ്ന്‍ യുദ്ധവും ഗൗരവപൂർവ്വം ചർച്ച ചെയ്തു.
ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ഇത് അഞ്ചാം തവണയാണ് മോദിയും പുട്ടിനും ഫോണിലൂടെ ചർച്ച നടത്തുന്നത്. ഊര്‍ജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ രംഗങ്ങളിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി.ഇതിനിടെ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയും ഇരുവരും ചർച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഊർജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധ–സുരക്ഷാ സഹകരണം, മറ്റു പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തത്. ജി20യിൽ അധ്യക്ഷത വഹിക്കുന്നതിനെക്കുറിച്ച് പുട്ടിനോട് മോദി വിശദീകരിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ മുൻഗണനകൾ എന്തൊക്കെയാണെന്നും പറഞ്ഞു
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…