ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഇറോസ് നൗ വെബ് സിരീസിന്‍റെ രണ്ടാം സീസണ്‍ വരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്തിയ സീസണിന്‍റെ പേര് ‘മോദി: ജേണി ഓഫ് എ കോമണ്‍ മാന്‍’ എന്നായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുംവരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതഘട്ടമായിരുന്നു ആദ്യ സീസണില്‍. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിപദം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള കാലഘട്ടമാണ് പുറത്തുവരാനിരിക്കുന്ന രണ്ടാം സീസണ്‍.
‘മോദി സീസണ്‍ 2: സി.എം. റ്റു പി.എം.’ എന്നാണ് പുതിയ സീസണിന് പേരിട്ടിരിക്കുന്നത്. രണ്ടാം സീസണിന്‍റെ ട്രെയ്‍ലറും ഇറോസ് നൗ പുറത്തുവിട്ടിട്ടുണ്ട്. നവംബര്‍ 12 ന് പുതിയ സീസണ്‍ സ്ട്രീം ചെയ്യും.ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകളിലാണ് സിരീസ് എത്തുക.
ഉമേഷ് ശുക്ലയും ആഷിഷ് വാഗും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സിരീസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തില്‍ എത്തുന്നത് മഹേഷ് ഠാക്കൂര്‍ ആണ്. ആഷിഷ് ശര്‍മ്മ, ഫൈസല്‍ ഖാന്‍, ദര്‍ശന്‍ ജാറിവാല, പ്രാചി ഷാ പാണ്ഡ്യ, മകരന്ദ് ദേശ്‍പാണ്ഡെ, അനംഗ് ദേശായി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…