പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണവും ആഘോഷമാക്കാനുറപ്പിച്ച് ബിജെപി നേതൃത്വം. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുമെന്നറിയിച്ചു. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7നും ത്രിപുരയിൽ 8നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
നാഗാലാൻഡിലും മേഘാലയയിലും ബിജെപി ഉൾപ്പെടുന്ന സഖ്യ സർക്കാരും ത്രിപുരയിൽ ബിജെപി സർക്കാരുമാണ് അധികാരത്തിൽ വരുക.
ത്രിപുരയിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഭരണവിരുദ്ധ വികാരങ്ങളെയും സിപിഎം കോൺഗ്രസ് സഖ്യത്തെയും തകർത്തെറിഞ്ഞാണ് 60 അംഗ സഭയിൽ മിന്നുന്ന വിജയത്തോടെ 32 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റിലാണ് വിജയിച്ചത്.
മേഘാലയയിൽ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഒത്തുചേർന്നാണ് എൻപിപി–ബിജെപി സഖ്യം ഭരണത്തുടർച്ച നേടിയിരിക്കുന്നത്. എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്കു രണ്ടു സീറ്റാണുള്ളത്.
നാഗാലാൻഡിൽ 60 അംഗ സഭയിൽ എൻഡിപിപി-ബിജെപി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എൻഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…