പ്രധാനമന്ത്രി നരേന്ദ്രമോദി
ബിജെപിയുടെ പ്രകടനപത്രികയില്‍ വയനാടിനും കരുതല്‍. ജില്ലയിലെ പ്രധാനപ്രശ്‌നമായ വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം വാഗ്ദാനം നല്‍കിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇതു സംബന്ധിച്ച വിവരം. വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കള്‍, സ്ത്രീകള്‍, ദരിദ്രര്‍, കര്‍ഷകര്‍ എന്നിവരെ ശാക്തീകരിക്കുന്നതാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് പ്രകാശന കര്‍മ്മത്തിനു ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും കര്‍ഷകരുടെയും ശാക്തീകരണത്തിലാണ് മാനിഫെസ്റ്റോ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. 70 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെയും ട്രാന്‍സ്ജെന്‍ഡേഴ്‌സിനെയും ആയുഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ കൊണ്ടുവരും. 3 കോടി വീടുകള്‍, കുറഞ്ഞ പൈപ്പ് ലൈന്‍ ഗ്യാസ്, സീറോ വൈദ്യുതി ബില്ലുകള്‍ എന്നിവയും വാഗ്ദാനങ്ങളായുണ്ട്.
ുന്നു.
ബിജെപിയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ വിശദീകരിക്കുന്ന പത്രികയുടെ പേജിലാണ് വയനാടിനെ കുറിച്ചു പരമാര്‍ശമുള്ളത്. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് ബിജെപി കടന്നത്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നായിരിക്കും ഇതു നടപ്പാക്കുകയെന്നും ബിജെപി വിശദീകരിക്കുന്നു.
പ്രകടനപത്രിക GYAN ലക്ഷ്യമിടുന്നു. എന്നു പറഞ്ഞാല്‍ അത് ‘ഗരീബ്’ (ദരിദ്രര്‍), ‘യുവ’ (യുവജനങ്ങള്‍), ‘അന്നദാത’ (കര്‍ഷകര്‍), ‘നാരി’ (സ്ത്രീകള്‍) എന്നിവര്‍ക്കുള്ള പദ്ധതികളാണ്. ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തുന്നതിലും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലുമാണ് ബിജെപി ശ്രമിക്കുക.
ബിജെപി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ:
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…