സപ്തതിയുടെ നിറവിൽ മോഹൻ മധുകർ ഭാഗവത്..

സപ്തതിയുടെ നിറവിൽ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. കെ.എസ് സുദർശനന്റെ പിൻഗാമിയായി മാർച്ച്‌ 2009 നാണ് മോഹൻ ഭാഗവത് എന്ന പേരിൽ അറിയപ്പെടുന്ന മോഹൻ മധുകർ ഭാഗവത് സർസംഘചാലക് പദവിയിൽ എത്തിചേർന്നത്.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ പട്ടണത്തിൽ 1950 സെപ്റ്റംബർ 11 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെത് ഒരു സംഘ കുടുംബമായിരുന്നു. മൂന്നു സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു അദ്ദേഹം. മോഹൻ ഭാഗവതിൻറെ പിതാവ് മധൂകർ ഭാഗവത് ഗുജറാത്ത് പ്രാന്ത പ്രചാരക് ആയും പിന്നീട് ചന്ദ്രാപ്പൂർ ഭാഗ് കാര്യവാഹ് ആയും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹമാണ് ശ്രീ എൽ. കെ. അദ്വാനിയെ ആർ എസ് എസ് ലേക്ക് എത്തിച്ചത്.

ലോകമാന്യ തിലക് വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ജനതാ കോളേജിൽ നിന്ന് ബി.വി.എസ്.സി ബിരുദം സ്വന്തമാക്കി. അദ്ദേഹത്തിൻറെ ജന്മദേശമായിരുന്ന ചന്ദ്രാപൂരിൽ തന്നെ ആയിരുന്നു പഠനം. അതിനു ശേഷം വെറ്ററിനറി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന്‌ അകോല പഞ്ചബ്രാവൂ കൃഷി വിദ്യാപീഠിൽ ചേർന്നു. പക്ഷെ 1975 അവസാനത്തോടെ അടിയന്തരാവസ്ഥയുടെ ഉച്ചസ്ഥായിയിൽ പഠനം അവസാനിപ്പിച്ച് ആർ.എസ്.എസ് ൻറെ അടിയന്തരാവസ്ഥക്ക്‌ എതിരെ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി . അതിനു ശേഷം മുഴുവൻ സമയ പ്രവർത്തകനായി.

അടിയന്തരാവസ്ഥക്ക് ശേഷം 1977 ഇൽ മഹാരാഷ്ട്രയിലെ അകോലയിൽ പ്രചാരകനായി പ്രവർത്തനം ആരംഭിച്ചു. 1991 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ അഖിലഭാരതീയ ശാരീരിക് ശിക്ഷൻ പ്രമുഖ് ആയി പ്രവർത്തിച്ചു. അതിനു ശേഷം 2000 വരെ പ്രചാർ പ്രമുഖ് ആയും 2009 വരെ സർകാര്യവാഹ് ആയും സംഘ ചുമതലകൾ നിർവഹിച്ചു. 2009 മാർച് മാസം 21 നു അദ്ദേഹം സർസംഘചാലകൻ ആയി നിയമിതനായി.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

1 hour ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

1 hour ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

3 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

4 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

5 hours ago