തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസത്തിൽ ഇന്ത്യൻ സൈനികരെ അനുസ്മരിച്ച് നടൻ മോഹൻലാൽ. നമ്മുടെ കൊടുമുടികളും രാജ്യത്തിന്റെ അഭിമാനവും തിരിച്ചുപിടിച്ച ധീരസൈനികരുടെ അതുല്യ വീരത്വത്തെ ഇന്ന് നാം സ്മരിക്കുന്നു എന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
‘നമ്മുടെ കൊടുമുടികളും രാജ്യത്തിന്റെ അഭിമാനവും തിരിച്ചുപിടിച്ച ധീരസൈനികരുടെ അതുല്യ വീരത്വത്തെ ഇന്ന് നാം സ്മരിക്കുന്നു. സ്വന്തം ജീവിതത്തേക്കാൾ മഹത്തായ ഒന്നായ മാതൃഭൂമിക്കുവേണ്ടി സേവിക്കുകയും ത്യാഗം ചെയ്യുകയും ചെയ്യുക എന്നതിന്റെ യഥാർഥ അർഥം അവരുടെ ബലിദാനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ജയ് ഹിന്ദ്.
അതേസമയം. ഇന്ന് രാജ്യമൊട്ടാകെ കാർഗിൽ വിജയ ദിവസം ആഘോഷിക്കുമ്പോൾ ദില്ലി ഇന്ത്യ ഗേറ്റിലെ അമർജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിക്കും. 27-ാം വിജയദിനാഘോഷത്തിന്റെ ഭാഗമായി ലഡാക്കിലെ ദ്രാസ് വാർ മെമ്മോറിയലിൽ രാജ്യത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വീരമൃത്യു വരിച്ച ജവാൻമാർക്ക് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഇന്നലെ, സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിലുള്ള ലമോച്ചൻ കുന്നിൽ സംഘടിപ്പിച്ച പ്രത്യേക അനുസ്മരണച്ചടങ്ങിൽ കാർഗിൽ യുദ്ധവീരരുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ അമിത് പ്രകാശ് സിങ് കുടുംബാംഗങ്ങളെ ആദരിച്ചു. ഓപ്പറേഷൻ വിജയിയെ ആസ്പദമാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു
രാജ്യത്തിന്റെ അഭിമാനവും ഇന്ത്യൻ സൈന്യത്തിന്റെ അതുല്യ ധീരതയും ലോകത്തിന് മുന്നിൽ തെളിയിച്ച കാർഗിൽ വിജയത്തിന് ഇന്ന് 27 വർഷമാകുകയാണ്. 60 ദിവസം നീണ്ട പോരാട്ടത്തിൽ പാക് പട്ടാളത്തിൽ നിന്ന് കാർഗിൽക്കുന്നടക്കം നാം പിടിച്ചടക്കിയത് 1999 ജൂലൈ 26നാണ്. ലഡാക്ക്, കാർഗിൽ ജില്ലയിലെ മലനിരകൾ കൈയേറിയ പാക് പട്ടാളത്തെ നമ്മുടെ സൈന്യം ധീരോദാത്ത പോരാട്ടത്തിലൂടെ തോൽപ്പിച്ചു. ഭീകരരാണ് ഭാരതഭൂമി കൈയേറിയതെന്നാണ് പാകിസ്ഥാൻ വാദിച്ചിരുന്നത്. എന്നാൽ വാദം പൊളിഞ്ഞു. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അതിശക്തമായ നേതൃത്വത്തിലാണ് നാം അന്ന് പാകിസ്ഥാനെ മുട്ടുകുത്തിച്ചത്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയും ജനറൽ പർവേസ് മുഷറാഫ് സൈനിക മേധാവിയുമായിരിക്കേയാണ് പാക് സൈന്യം ഭാരതഭൂമി കൈയേറിയത്. ലാഹോറിലേക്കു ബസ് സർവീസ് ആരംഭിച്ച് അടൽജി ഭാരത- പാക് ബന്ധം മെച്ചമാക്കാൻ നടപടികൾ തുടങ്ങിയപ്പോഴാണ് പാക് സർക്കാരിൻ്റെ ദുസ്സാഹസം.
1999 മെയ് 3-ന് ജമ്മു-കശ്മീരിലെ കാർഗിൽ മേഖലയിൽ ആരംഭിച്ച യുദ്ധം ജൂലൈ 26-ന് ഇന്ത്യയുടെ ചരിത്രവിജയത്തോടെ അവസാനിച്ചു. ഏകദേശം രണ്ടര മാസം നീണ്ട പോരാട്ടത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 527 ഇന്ത്യൻ സൈനികർ രാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും, 1,363 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം രണ്ട് ലക്ഷം സൈനികരാണ് ഈ ദൗത്യത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ടത്. അതിൽ കരസേന, വ്യോമസേന, അർധസൈനിക വിഭാഗങ്ങൾ, പ്രത്യേക സേനാ യൂണിറ്റുകൾ എന്നിവയുൾപ്പെടെ 30,000-ത്തിലധികം സൈനികർ നേരിട്ട് യുദ്ധഭൂമിയിൽ പോരാടി. ഇരുരാജ്യങ്ങൾക്കും വലിയ മനുഷ്യ-സൈനിക നഷ്ടങ്ങൾ സമ്മാനിച്ച ഈ യുദ്ധം, ഇന്ത്യയുടെ അചഞ്ചലമായ ധീരതയുടെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായി ഇന്നും ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. കാർഗിൽ വിജയ് ദിവസ് ഒരു വിജയാഘോഷം മാത്രമല്ല; രാജ്യത്തിനായി സ്വന്തം ജീവൻ സമർപ്പിച്ച ധീരജവാൻമാരുടെ ത്യാഗത്തെയും ദേശസ്നേഹത്തെയും തലമുറകൾക്ക് ഓർമ്മിപ്പിക്കുന്ന അമരസ്മരണ കൂടിയാണ്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…