Wednesday, December 17, 2025

വയനാടിനായി കൈകോർത്ത് മോഹൻലാൽ ഫാൻസ്‌!ആറ് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാടിന് കരുതലുമായി മോഹൻലാൽ ഫാൻസ് അസേസിയേഷൻ. ഉരുൾ പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരുദ്ധാരണത്തിനായി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ പണം കൈമാറി. സംഘടന സ്വരൂപിച്ച 6,12,050 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

നേരത്തെ മോഹൻലാൽ ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ മൂന്ന് കോടിയും സംഭാവന നൽകിയിരുന്നു. സ്കൂളിന്റെ നവീകരണം നടത്തുമെന്നും മോഹൻലാൽ വയനാട്ടിലെത്തി പ്രഖ്യാപിച്ചിരുന്നു.വയനാടിന് കരുത്തായി സിനിമാ രംഗത്തുനിന്ന് വലിയ സഹായങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. മമ്മൂട്ടി ഇരുപത് ലക്ഷവും ദുൽഖർ പതിനഞ്ച് ലക്ഷവും നൽകി. പിന്നീട് വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്ന് മമ്മൂട്ടി ഉറപ്പും നൽകിയിരുന്നു.

Related Articles

Latest Articles