‘ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും’: ഡോക്ടേഴ്‌സ് ദിനത്തില്‍ അവർക്ക് ആശംസാ വീഡിയോയുമായി മോഹൻലാൽ: വീഡിയോ കാണാം

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാത്രമല്ല ഇത്തവണത്തെ ഡോക്ടർമാരുടെ ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടൻ മോഹൻലാൽ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ഈ കോവിഡ് മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാർ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ‘ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും’ എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ട്. പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ് ഡോക്ടർമാർ എന്നും അവർ കുറിപ്പടികളിൽ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിൻറെ ഫേസ്ബുക്കിൻറെ പൂർണ്ണരൂപം ഇങ്ങനെ

ഈ മഹാമാരിക്കാലത്ത് നാടിൻ്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാർ. അവർ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ്. അമൂല്യമായ അറിവുകൾകൊണ്ട്, അസുഖങ്ങൾ ഭേദമാക്കുന്നവരാണ്. അവർ കുറിപ്പടികളിൽ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണ്,ആശ്വാസങ്ങളാണ്, നമ്മുടെ ഭാവി തന്നെയാണ്. ‘ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും’ എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ട്. പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. അതുകൊണ്ട്, ഒരു കാരണവശാലും, ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടർമാർക്കെതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഇന്ന് ഈ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാരെ ഓർക്കാം. അവരെ മനസ്സിലാക്കാം. നന്ദിയോടെ അവരുടെ സേവനങ്ങളെ വിലമതിക്കാം.
സ്നേഹപൂർവ്വം മോഹൻലാൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

22 minutes ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

14 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

14 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

14 hours ago