Monday, December 15, 2025

മോഹൻലാൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിൽ പങ്കെടുക്കും! ക്ഷേത്ര ഭരണസമിതിക്ക് നന്ദി അറിയിച്ച് കത്ത്

തിരുവനന്തപുരം: പ്രശസ്ത നടൻ മോഹൻലാൽ 2025-ലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് അയച്ച കത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. വിളംബര പത്രം സ്വീകരിക്കുന്നതിനും മുറജപം – ലക്ഷദീപ ദീപസ്തംഭം തെളിയിക്കുന്നതിനും തന്നെ ക്ഷണിച്ചതിൽ വിനയത്തോടും ആത്മാർത്ഥതയോടും കൂടിയുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

സാംസ്കാരികവും ചരിത്രപരവും മതപരവുമായ ഏറെ പ്രാധാന്യമുള്ള മഹാക്ഷേത്രത്തിലെ ലക്ഷദീപം പോലുള്ള ഒരു ആത്മീയ പ്രാധാന്യമുള്ള പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നത് ഒരു സുകൃതമായി കാണുന്നുവെന്ന് മോഹൻലാൽ കത്തിൽ പറയുന്നു. വരും കാലങ്ങളിലും എല്ലാ ദിവ്യ ചടങ്ങുകളിലും ക്ഷേത്ര പൂജകളിലും തന്റെ പങ്കാളിത്തം ഉറപ്പുനൽകുന്നതായും അദ്ദേഹം അറിയിച്ചു.

ശ്രീപത്മനാഭന്റെ പാദാരവിന്ദങ്ങളിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടാണ് മോഹൻലാൽ കത്ത് ചുരുക്കുന്നത് . ഈ വർഷത്തെ ലക്ഷദീപം മഹോത്സവത്തിൽ മോഹൻലാലിന്റെ സാന്നിധ്യം ഭക്തർക്കും ചലച്ചിത്രപ്രേമികൾക്കും ഒരുപോലെ ആവേശം പകരുന്ന ഒന്നായിരിക്കും.

Related Articles

Latest Articles