MALAYALAM

കുട്ടനാടിന് മോഹൻലാലിന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം;മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ പ്ലാന്റുകൾ വിഷുദിനമായ ഇന്ന് പ്രവർത്തനമാരംഭിച്ചു

​ആലപ്പുഴ: കഠിനമായ വേനലിൽ കുടിവെള്ളത്തിനായി വലയുന്ന കുട്ടനാടൻ ജനതയ്ക്ക് വിഷുദിനത്തിൽ സ്നേഹസമ്മാനവുമായി നടൻ മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും. കുട്ടനാട്ടിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വിശ്വശാന്തി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘ശാന്തിതീർത്ഥം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ (RO) പ്ലാന്റുകൾ വിഷുദിനമായ ഏപ്രിൽ 14-ന് പ്രവർത്തനമാരംഭിച്ചു.

​സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ ഈ ബൃഹദ് സംരംഭം പൂർത്തിയാക്കിയത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സോളാർ ഊർജ്ജത്തിലാണ് ഈ പ്ലാന്റുകൾ പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിലൂടെ വൈദ്യുതി തടസ്സങ്ങൾ ബാധിക്കാതെ തന്നെ ജനങ്ങൾക്ക് ശുദ്ധജലം ശേഖരിക്കാൻ സാധിക്കും. കുട്ടനാട്ടിലെ കണ്ടങ്കരി, മുരിക്കോൽ മുട്ട, നെടുമുടി വാർഡുകളിലെ പ്രദേശവാസികൾക്കാണ് പദ്ധതിയുടെ ആദ്യഘട്ട പ്രയോജനം ലഭിക്കുന്നത്. ഏകദേശം ആയിരത്തോളം കുടുംബങ്ങളിലെ നാലായിരത്തിലധികം ആളുകൾക്ക് നേരിട്ട് ഇതിന്റെ ഗുണം ലഭിക്കും.

ഓരോ കുടുംബത്തിനും പ്രതിദിനം 20 ലിറ്റർ കുടിവെള്ളം പ്ലാന്റുകളിൽ നിന്ന് സൗജന്യമായി ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്ന കുട്ടനാട്ടുകാർക്ക് വലിയൊരു ആശ്വാസമാവുകയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ഈ കരുതൽ.കുട്ടനാട്ടിലെ തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കായി സമർപ്പിക്കുന്ന വിഷുക്കൈനീട്ടമാണ് ഈ പദ്ധതിയെന്ന് മോഹൻലാൽ സന്ദേശത്തിലൂടെ വ്യക്തമാക്കി.

B4 Admin

Recent Posts

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

2 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

15 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

16 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

17 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

17 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

18 hours ago