കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ബെംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്‌ഡ്. ബാഗേപ്പള്ളി എംഎല്‍എ എസ്.എന്‍. സുബ്ബറെഡ്ഡിയുടെ വീട്ടിലും ബാഗേപ്പള്ളിയിലെ ഓഫീസിലുമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്ഇഎംഎ) പ്രകാരം ഇഡി പരിശോധന നടത്തിയത്. വിദേശത്ത് പല അക്കൗണ്ടുകളിലായി ഇയാള്‍ പണം നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. റെഡ്ഡിയുടെ ഓഫീസിലും ബെംഗളൂരുവിലെ വസതിയിലുമാണ് ഇഡി പരിശോധന നടത്തിയത്.
മലേഷ്യ, ഹോങ്കോങ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് റെഡ്ഡി പണം കടത്തിയെന്നാണ് ആരോപണം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അഞ്ച് കേന്ദ്രങ്ങളിലും ഇഡി പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ രണ്ടിടങ്ങള്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട ഇടങ്ങളാണ്.

