Monson Mavunkal
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം(Ernakulam) എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മോന്‍സണെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആരോപണങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇവ തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
മോന്‍സണ്‍ മാവുങ്കലിനെയും പുരാവസ്തു വില്‍പ്പനക്കാരന്‍ സന്തോഷിനെയും ഇന്നലെ ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്. മോന്‍സണിന്റെ പക്കലുള്ള വസ്തുക്കളില്‍ മുക്കാല്‍ ശതമാനത്തോളവും തിരുവനന്തപുരം സ്വദേശിയായ സന്തോഷിന്റെ പക്കല്‍ നിന്നും വാങ്ങിയതാണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്‍സണ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കലില്‍ സന്തോഷ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പുരാവസ്തുക്കള്‍ ശേഖരിച്ച് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആളാണ് സന്തോഷ്. ഇദ്ദേഹം നല്‍കിയ വസ്തക്കളാണ് മോശയുടെ വടിയെന്നും ശ്രീകൃഷ്ണന്റെ വെണ്ണ ഉറി എന്ന രീതിയിലെല്ലാം മോന്‍സണ്‍ പരിചയപ്പെടുത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…