NATIONAL NEWS

ഗ്രാമീണര്‍ക്ക് മുന്നില്‍ കേന്ദ്രമന്ത്രിയുടെ നൃത്തം; നല്ല ഡാൻസറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതികരണം വൈറലായി

ദിലി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ ഡാന്‍സ് വൈറലായി. അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗ്രാമീണര്‍ക്കൊപ്പം അദ്ദേഹം നടത്തിയ നൃത്തമാണ് ട്വിറ്ററില്‍ ട്രെന്‍ഡായത്. മന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോക്ക് പ്രതികരണവുമായി രംഗത്തുവന്നു. ഇതോടെ വീഡിയോ(Video) വൈറലായി. അരുണാചല്‍ പ്രദേശിലെ കസലാങ് ഗ്രാമത്തില്‍ ഒരു പദ്ധതിയുടെ അവലോകനത്തിന് വേണ്ടി എത്തിയതായിരുന്നു മന്ത്രി. സാജോലാങ് ജനങ്ങള്‍ അവരുടെ പരമ്പരാഗത രീതിയിലാണ് മന്ത്രിയെ സ്വാഗതം ചെയ്തത്. പാട്ടും നൃത്തവുമായി അവരെത്തിയപ്പോള്‍ മന്ത്രിയും കൂടെ ചേരുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ചിലരും നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ ആണ് മന്ത്രി ട്വറ്ററില്‍ പോസ്റ്റ് ചെയ്തത്.

കിരണ്‍ റിജിജു നൃത്തം ചെയ്യുന്നത് ഗ്രാമീണര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. അവര്‍ മന്ത്രിയെ നൃത്തം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. കസലാങില്‍ വിവേകാനന്ദ കേന്ദ്ര വിദ്യാലയം നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. ഗ്രാമത്തില്‍ അതിഥികള്‍ എത്തിയാല്‍ ഗ്രാമീണര്‍ സ്വീകരിക്കുന്ന രീതിയാണിത് എന്ന് മന്ത്രി പ്രതികരിച്ചു. അരുണാചലിലെ ഓരോ സമൂഹങ്ങളിലും പ്രത്യേകം നാടന്‍ പാട്ടുകളും നൃത്തരീതികളുമുണ്ട്.

കിരണ്‍ റിജിജുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. നമ്മുടെ നിയമ മന്ത്രി കിരണ്‍ റിജിജു നല്ല ഡാന്‍സര്‍ ആണ് എന്നായിരുന്നു മോദിയുടെ പ്രതികരണം. അരുണാചലിലെ പ്രശസ്തമായ സംസ്‌കാരം മനോഹരമാണെന്നും മോദി കുറിച്ചു. അല്‍പ്പ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Meera Hari

Recent Posts

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

20 mins ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

27 mins ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

44 mins ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

50 mins ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

1 hour ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

2 hours ago