Featured

ബാലയുടെ വിവാഹമോചനത്തിന് പിന്നിലും മോൻസൺ? അഭിഭാഷകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ബാലയുടെ വിവാഹമോചനത്തിന് പിന്നിലും മോൻസൺ? അഭിഭാഷകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | ACTOR BALA

മോണ്‍സനും നടന്‍ ബാലയും (Actor Bala) തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് ഇപ്പോൾ റിപോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ആരോപണവുമായി ബാലയുടെ മുൻഭാര്യ അമൃതയുടെ അഭിഭാഷകന്‍ രംഗത്തുവന്നിരിക്കുകയാണ്. നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തില്‍ മോണ്‍സണ്‍ മാവുങ്കല്‍ ഇടപെട്ടുവെന്ന് അമൃതയുടെ അഭിഭാഷകന്‍ പ്രേം രാജ് ഒരു മാധ്യമത്തോട് പറഞ്ഞത്.

മോണ്‍സന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നും പ്രേം രാജ് പറയുന്നു. തട്ടിപ്പു കേസില്‍ മോണ്‍സണെതിരേ പരാതി നല്‍കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് മോണ്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു. ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ടായിരുന്നു. അന്ന് ബാല കോടതിയിലെത്തിയത് മോണ്‍സന്റെ കാറിലായിരുന്നു.

അനൂപ് മുഹമ്മദാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്. ഒരു അയല്‍ക്കാരന്‍ എന്ന ബന്ധമാണുള്ളതെങ്കില്‍ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ സ്വാഭാവികമായും ഇടപെടുകയില്ല. അനൂപ് മുഹമ്മദുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ട്- പ്രേം രാജ് പറഞ്ഞു. അതേസമയം 2019 ന്റെ തുടക്കത്തിൽ ഞാൻ അമൃതയുടെ അഭിഭാഷകൻ ആയിരുന്നു. ആ സമയത്ത് ബാലയും അമൃതയും തമ്മിൽ വിവാഹമോചനം ഉൾപ്പെടെ നാലഞ്ച് കേസുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള സമയത്ത് അമൃതയുടെ കേസ് എന്റെ കൈയ്യിൽ ആണെന്ന് അറിഞ്ഞിട്ട് എന്റെ ഒരു സുഹൃത്ത് ഈ ബാലയും മോൺസനും തമ്മിൽ വലിയ ബന്ധമാണെന്നും ഈ മോൺസൺ പറഞ്ഞാൽ ബാല എന്തും കേൾക്കുമെന്നും പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു അങ്ങിനെ ആണെങ്കിൽ ഇതൊന്നു സെറ്റിൽഡ് ചെയ്‌തോളൂ എന്ന്. പിന്നീട് ആ സെറ്റിൽമെന്റ് സംസാരം നടക്കുന്നത് മോൺസന്റെ വീട്ടിൽ വച്ചാണ്. മോൺസന്റെ വീട്ടിൽ ഈ സംസാരം നടക്കുമ്പോൾ ബാലയുടെ കൂടെ വന്നത് ഒന്ന് ഈ പരാതിക്കാരൻ അനൂപ്, രണ്ട് ബാലയുടെ അഭിഭാഷക ശാന്തി പ്രിയ ഇവർ രണ്ടുപേരും ആണ്. ബാലയ്ക്ക് വേണ്ടി ഭൂരിഭാഗം സംസാരിച്ചിട്ടുള്ളതും ഈ അനൂപ് അഹമ്മദാണ്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

7 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago