Kerala

‘എനിക്ക് ഉന്നതരുമായി ബന്ധങ്ങളുണ്ട്’; ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന മോന്‍സന്റെ ദൃശ്യങ്ങൾ പുറത്ത്

കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോന്‍സണ്‍ മാവുങ്കലിൻറെ ദൃശ്യങ്ങള്‍ പുറത്ത്. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസില്‍ വിവരശേഖരണത്തിനായി എത്തിയ ഡിവൈഎസ്പി അടങ്ങുന്ന സംഘത്തോടാണ് മോന്‍സന്‍ കയര്‍ത്ത് സംസാരിച്ചത്. വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ല എന്നായിരുന്നു മോന്‍സന്‍റെ നിലപാട്. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് മോന്‍സന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയവരെയാണ് മോന്‍സന്‍ ഭീഷണിപ്പെടുത്തുന്നത്. രണ്ടുമാസം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം പുരാവസ്​തു തട്ടിപ്പ്​ കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് ചേർത്തല സി.ഐ. ശ്രീകുമാറിനെ സ്ഥലം മാറ്റി. നേരത്തെ മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയത്തിലെ വിഷ്ണുവിന്‍റെ വിശ്വരൂപം ഉൾപ്പെടെ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.ശിൽപ്പി സുരേഷ് നിർമിച്ച് നൽകിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

B4 Admin

Recent Posts

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

7 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

8 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

9 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

13 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

13 hours ago

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

14 hours ago