Saturday, December 13, 2025

കാലവര്‍ഷം കുറയും; ജൂണ്‍ ആറിന് മഴയെത്തുമെന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കുറയുമെന്ന് കാലാവസ്ഥവകുപ്പിന്റെ വിലയിരുത്തല്‍. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയെന്ന്‌ കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജൂണ്‍ ആറിനാകും കാലവര്‍ഷം കേരള തീരത്തെത്തും.

വേനല്‍മഴയില്‍ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. കാര്‍ഷികമേഖലയ്ക്ക് നിര്‍ണായകമായ വേനല്‍മഴയിലെ കുറവ് വിളവിനെ ബാധിക്കും.

Related Articles

Latest Articles