climate

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; കോന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നതിനാൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, കനത്ത മഴ സാധ്യത മുന്നിൽ കണ്ട് കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കൂടാതെ, കിഴക്കന്‍ വനമേഖലയിലും മഴ ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ കനക്കും. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

anaswara baburaj

Recent Posts

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

24 mins ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

30 mins ago

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

9 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

10 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

10 hours ago