Kerala

സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം!വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് ക്രൂരമർദനം

കോഴിക്കോട് : സംസ്ഥാനത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ നാദാപുരത്ത് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകൾ ക്രൂരമായി മർദിച്ചു. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനെയാണ് സദാചാര ഗുണ്ടാ സംഘം തല്ലിച്ചതച്ചത്. മർദനത്തിൽ കൈകാലുകൾ ഒടിയുകയും തലയിൽ ആഴത്തിൽ പരുക്കേൽക്കുകയും ചെയ്ത യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരം–പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്കു സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. യുവാവ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് അക്രമികൾ എത്തിയതെന്നാണ് സംശയം. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചായിരുന്നു മർദനം. അക്രമികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Anandhu Ajitha

Recent Posts

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

19 mins ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

29 mins ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

1 hour ago

മോദിയുമൊത്തുള്ള മെലോണിയുടെ വീഡിയോ വൈറലാകുന്നു |MODI|

'ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി' ! ജി 7 വേദിയിലെ സെൽഫി 'ക്ലിക്ക്' വൈറൽ |MELONI| #meloni #modi #MELODI…

2 hours ago

കുവൈറ്റിൽ വീണ്ടും തീപിടിത്തം !! 9 പേർക്ക് ഗുരുതര പരിക്ക്

വ്യാഴാഴ്ച പുലർച്ചെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ വീണ്ടും…

2 hours ago