Kerala

ശബരിമല തീർത്ഥാടനം;അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട; കൂടുതൽ ഇളവുകൾ നൽകി കേരള സർക്കാർ

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം.

കൂടാതെ പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് ആർ ടി പി സി ആർ പരിശോധന വേണ്ട. മറ്റുള്ളവർ ആർ ടിപി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം.

കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

‘വെർച്വൽ ക്യൂ ഒഴിവാക്കണം, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം, സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർ ടി സി സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് അനുമതി നൽകിയതിനെത്തുടർന്നാണ് തീരുമാനം.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചത്.

admin

Recent Posts

രാഷ്ട്രീയക്കാരന് പ്രത്യേക നിയമമില്ലെന്ന് സുപ്രീം കോടതി; കെജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് മറ്റന്നാള്‍; കസ്റ്റഡി കാലവധി 20 വരെ നീട്ടി

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹ‍ര്‍ജിയിൽ വാദം പൂർത്തിയായി. മറ്റ് കേസുകൾ…

15 mins ago

ലക്ഷദ്വീപിലേയ്ക്ക് മോദിയുടെ സമ്മാനം- പരാളി സ്പീഡ് ബോട്ട് ; യാത്രാ സമയം 5 മണിക്കൂര്‍ കുറയും

ലക്ഷദ്വീപിലേയ്ക്കുള്ളയാത്രാ സമയം അഞ്ചുമണിക്കൂറിലേറെ വെട്ടിക്കുറയ്ക്കുന്ന പുതിയ യാത്രാ കപ്പല്‍ സര്‍വ്വീസ് തുടങ്ങി . പരാളി എന്നു പേരുള്ള ഈ അതിവേഗ…

41 mins ago

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

2 hours ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

2 hours ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

2 hours ago