കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ഇറാഖില്‍ നിന്നെത്തിയവർ ഇലക്ട്രിക് സാന്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തിയത്. അബ്ദാലി കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാമിലേറെ ഹാഷിഷാണ് പിടിച്ചെടുത്തത്.
ഇറാഖില്‍ നിന്ന് ബസില്‍ എത്തിയ യാത്രക്കാരന്റെ ബാഗിലാണ് ടോസ്റ്റര്‍ ഉണ്ടായിരുന്നത്. എക്സ്റേ മെഷീന് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇലക്ട്രിക് സാല്വിച്ച് മേക്കര്‍ ഗ്രില്ലില്‍ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ കോയിലുകള്ക്കുള്ളില് നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 10 കിലോയിലേറെ ഹാഷിഷ് ആണ് പിടിച്ചെടുത്തത്. അടിയന്തര നിയമനടപടികള്‍ സ്വീകരിച്ച ശേഷം പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും നാര്‍കോട്ടിക്സ് കണ്ട്രോള് വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…