Wednesday, December 24, 2025

എവറസ്റ്റ് കീഴടക്കാൻ അഞ്ഞൂറിലേറെ പര്‍വതാരോഹകര്‍;മെയ് രണ്ടാമത്തെ ആഴ്ച ഇത്തവണത്തെ സീസണ് തുടക്കം

നേപ്പാൾ: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ ഇത്തവണ എത്തുന്നത് അഞ്ഞൂറിലേറെ പര്‍വതാരോഹകരാണ്. നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനുള്ള സീസണ്‍ മെയ് രണ്ടാമത്തെ ആഴ്ചയാണ് തുടങ്ങുന്നത്. കോവിഡ് കേസുകൾ വര്‍ധിക്കുന്നതും മോശമായ കാലാവസ്ഥയും ഈ സീസണിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. എങ്കിലും സാധാരണയിൽ കൂടുതല്‍ എവറസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കേണ്ടി വരുമെന്ന് തന്നെയാണ് എവറസ്റ്റ് സമ്മിറ്റ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

2021 ല്‍ 409 എവറസ്റ്റ് പെര്‍മിറ്റുകളാണ് നേപ്പാൾ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയത്. 2022 ല്‍ ഇത് 325 ആയി കുറഞ്ഞിരുന്നു. യുക്രൈന്‍-റഷ്യ യുദ്ധം മൂലം ഈ രാജ്യങ്ങളില്‍ നിന്നും പര്‍വതാരോഹകര്‍ എവറസ്റ്റ് കീഴടക്കാൻ കഴിഞ്ഞ വര്‍ഷമെത്തിയിരുന്നില്ല. വിദേശികള്‍ക്ക് എവറസ്റ്റ് പെർമിറ്റ് എടുക്കുന്നതിന് മാത്രം ഏകദേശം 9 ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. എവറസ്റ്റ് കീഴടക്കുന്നതിന് ഒരു പര്‍വതാരോഹകന് വരുന്ന ആകെ ചെലവ് ഏകദേശം 40 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ്.

Related Articles

Latest Articles