Monday, December 15, 2025

മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ അമ്മ ചികിത്സയിലിരിക്കെ മരിച്ചു ! റിമാൻഡിലുള്ള മകനെതിരെ കൊലക്കുറ്റം ചുമത്തും

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മർദനമേറ്റ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരി പറമ്പില്‍ ആനി ആണ് മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. സംഭവത്തിൽ മകന്‍ ജോണ്‍സണ്‍ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ മകന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കിയത്. തടയാന്‍ എത്തിയ പിതാവ് ജോയിയെയും ജോണ്‍സണ്‍ മര്‍ദിച്ചു. ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും ആനിയുടെ പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ജോണ്‍സനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ആനി മരിച്ചതോടെ ജോൺസണെതിരെ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങൾ ചുമത്തും.

Related Articles

Latest Articles