കോഴിക്കോട്: കോഴിക്കോട് പയ്യാനയ്ക്കലിനു സമീപം അഞ്ചുവയസുകാരിയെ മാതാവ് കൊലപ്പെടുത്തിയത് കടുത്ത അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ് കണ്ടെത്തൽ. മാതാവ് സമീറ അന്ധവിശ്വാസിയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കഴിച്ച മാമ്പഴത്തില്‍ ദുർഭൂതം ഉണ്ടെന്ന കാരണത്താല്‍ ആ ഭൂതം പുറത്തുവരാതിരിക്കാൻ തുണികൊണ്ട് വായ അമര്ത്തിപിടിക്കുകയായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെ കുഞ്ഞ് പിടഞ്ഞു മരിച്ചു
സമീറ നേരത്തെ ഒരു ഉസ്താദിന്റെ അടുത്തെത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഉസ്താദ് വെള്ളം പൂജിച്ച് നല്‍കിയിരുന്നതായും ഇവ സമീറ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘത്തിന് വ്യക്തമായി. ഉസ്താദിന്റെ മൊഴി പോലീസ് ശേഖരിച്ചുവരികയാണ്.
അതേസമയം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന സമീറക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. സമീറയെ ചികിത്സിച്ച ഡോക്ടറുടെയും പോസ്റ്റമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജ്ജന്റേയും മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ബുധനാഴ്ചയാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിശ റെന മരിച്ചത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് മറ്റൊരു അമ്മയും സ്വന്തം മകനെ കഴുത്തറത്ത് കൊന്നിരുന്നു . അന്നും അന്ധവിശ്വാസം തന്നെയായിരുന്നു കൊലയിലേക്ക് നയിച്ചത്
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…