മുംബൈ:കഴിഞ്ഞ ആഴ്ചകളില്‍ പോസിറ്റീവ് ട്രെന്റിലൂടെയാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍. ഈ സാഹചര്യത്തില്‍ ഏതൊക്കൊ ഓഹരികളാണ് ഈ വരുംദിനങ്ങളില്‍ മുന്നേറ്റം കുറിക്കുകയെന്നും നിലവിലെ സാഹചര്യത്തില്‍ നിക്ഷേപത്തിന് ഗുണം ചെയ്യാവുന്ന ഓഹരികള്‍ ഏത് കമ്പനിയുടേതാണെന്നുമൊക്കെ ഒരു നിക്ഷേപകന്‍ അറിഞ്ഞിരിക്കേണ്ടതാണ്. രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ രണ്ട് സ്‌റ്റോക്കുകളില്‍ ബൈ കോളുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലും ഓഎന്‍ജിസിയുമാണിത്. ബിപിസിഎല്ലിന്റെ ഓഹരി വിലയില്‍ 33% ഉയര്‍ച്ചയാണ് ഒസ്വാള്‍ പ്രവചിക്കുന്നത്. ഓഎന്‍ജിസിയാണെങ്കില്‍ ഓഹരി വിലയില്‍ 29 ശതമാനം ഉയര്‍ച്ചയും ലഭിക്കുമെന്ന് വിലയിരുത്തുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ബിപിസിഎല്ലിന്റെ ഓഹരി വില 463.50 ആയിരുന്നു. ഈ വിലയില്‍ നിന്നും 33% ഉയര്‍ച്ചയാണ് വരുംനാളുകളില്‍ പ്രതീക്ഷിക്കുന്നത്. ഇതൊരു ചെറിയ വളര്‍ച്ചയല്ലെന്നാണ് വിലയിരുത്തല്‍. ഉദാഹരണം പറയുകയാണെങ്കില്‍ 615 രൂപ വരെ ഈ കമ്പനിയുടെ ഓഹരി വിലയില്‍ കുതിപ്പുണ്ടാകും.
പ്രതീക്ഷയിലും മെച്ചപ്പെട്ട മാര്‍ക്കറ്റിങ് പ്രകടനമാണ് കഴിഞ്ഞ പാദത്തില്‍ ബിപിസിഎല്‍ കാഴ്ചവെച്ചിരുന്നത്. ഇതേസമയം ഓരോ പാദത്തിലെയും വോളിയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 14% ഇടിവും ഉണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിലും ബിപിസിഎല്ലിന് ഉപഭോക്താക്കളെ നല്ലനിലയില്‍ തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.കോവിഡ് ലോക്ക്ഡൗണ്‍ പൂര്‍ണമായും നീങ്ങുന്നതോടെ എണ്ണ സംസ്‌കരണ ശാലകള്‍ പൂര്‍വ്വാധികം ശക്തമാകുന്നതോടെ പ്രതിദിനം മുപ്പത് ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണ് കമ്പനിയുടെ ലക്ഷ്യം. മോട്ടിലാല്‍ ഓസ്വാള്‍ ‘ബൈ’കാള്‍ നല്‍കിയിരിക്കുന്ന രണ്ടാമത്തെ ഓഹരി ഓഎന്‍ജിസിയാണ്. തിങ്കളാഴ്ച നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 0.69 % ഇടിവോടെയാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 115.30 രൂപയാണ് ഓഎന്‍ജിസിയുടെ ഇപ്പോഴത്തെ ഓഹരി വില. എന്തായാലും ഓഎന്‍ജിസിയുടെ ഓഹരി വില 29% വരെ ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ പ്രവചനം. 150 രൂപയാണ് ടാര്‍ഗറ്റ് വില.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…