Categories: India

എച്ച്‌ബിഒ ഇന്ത്യയിൽ നിന്ന് വിടവാങ്ങി; കാരണം ഇതാണ്

ദില്ലി: ഇന്ത്യ, പാക്കിസ്ഥാൻ, മാലി ദ്വീപ്, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലെ ടെലിവിഷൻ സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കൻ ചാനലുകളായ എച്ച്ബിഒയും ഡബ്ല്യുബിയും. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാർണർ മീഡിയ ഇന്റർനാഷനൽ അറിയിച്ചു. ഒക്ടോബറില്‍ എച്ച്‌ബിഒയുടെ സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ അറിയിച്ചിരുന്നു. മാത്രമല്ല ഡിസംബര്‍ 15ന് ശേഷം ചാനലുകള്‍ കാണില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്‍ പ്രകാരമാണ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. വാര്‍ണര്‍ മീഡിയായുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോം എച്ച്‌ബിഒ മാക്‌സിന്റെ ഇന്ത്യയിലേക്കുളള വരവിന് മുന്നോടിയായാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്.

അടുത്ത വര്‍ഷത്തേക്ക് എച്ച്‌ബിഒ മാക്‌സ് ഇന്ത്യയിലെത്തും. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്‌ബിഒ ഇതോടെ അവസാനിപ്പിക്കുന്നത് ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ വ്യക്തമാക്കി.
കുട്ടികളുടെ ചാനലുകളായ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെയും പോഗോയുടെയും മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.

B4 Admin

Recent Posts

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 hour ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

20 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago