Sunday, December 21, 2025

“എം.ആർ അജിത് കുമാർ കുപ്രസിദ്ധനായ കുറ്റവാളി ! പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല !”- സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് ഗുരുതരാരോപണങ്ങൾ തുടർന്ന് പി വി അൻവർ

മലപ്പുറം : പരസ്യപ്രസ്താവനകളിൽ നിന്ന് പിന്തിരിയുമെന്ന് ഉറപ്പു നൽകിയിട്ടും വീണ്ടും ഗുരുതരാരോപണങ്ങൾ തുടർന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ക്രമ സമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ കുപ്രസിദ്ധനായ കുറ്റവാളിയാണെന്നും പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ലെന്നും പി വി അൻവർ ആരോപിച്ചു. അജിത് കുമാറിനെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

നേരത്തെ, പി.വി. അൻവർ ­എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിസ്ഥാനത്താക്കിയതോടെ സിപിഎം അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. അൻവർ തിരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടർന്ന്, പാർട്ടിനിർദേശം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അൻവർ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇതേ വിഷയത്തിൽ പി വി. അൻവർ എം.എൽ.എ.യെ തള്ളി മുഖ്യമന്ത്രിയും രം​ഗത്തെത്തിയിരുന്നു. എഡിജിപി എം ആർ. അജിത്കുമാറിനെ തത്‌കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles