Cinema

മമ്മൂക്കയുടെ ജന്മനാളില്‍ തൃപ്രങ്ങോട് ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം: മെഗാസ്റ്റാറിനെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ച് നടൻ ദേവൻ

മലപ്പുറം: മെഗാസ്റ്റാർ മമ്മുട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മലപ്പുറത്തെ പ്രശസ്‌തമായ തൃപ്രങ്ങോട് ശിവക്ഷേത്രത്തിലായിരുന്നു വഴിപാട് നടന്നത്.

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​നാ​ളാ​യ വി​ശാ​ഖം നാ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ഹോ​മം ന​ട​ന്ന​ത്. മാത്രമല്ല ന​ട​ൻ ദേ​വ​നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. തുടർന്ന് ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കല്‍പ്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഏഴോളം തന്ത്രിമാര്‍ ചടങ്ങിൽ പങ്കെടുത്തു. അതേസമയം മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി.എയും നടന്‍ ദേവനും നിരവധി ഭക്തരുമാണ് ബുക്ക് ചെയ്തിരുന്നത്.

മാത്രമല്ല ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിച്ച ദേവന്‍ തന്ത്രിയില്‍ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്.

എല്ലാ ജനങ്ങളും ആയുരാരോഗ്യ സൗഖ്യത്തിനും ദീര്‍ഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങള്‍ക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്. കൂടാതെ ഇവിടെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം.

അതേസമയം, ഈ മാസം 16ന് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.”ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെങ്കിലും പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല, സുഖമായിരിക്കുന്നു. അധികൃതരുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ചെയ്യുക, പരമാവധി ശ്രദ്ധിക്കുക.”- എന്ന് മമ്മൂട്ടി കുറിച്ചു.

എസ്.എൻ സ്വാമി, കെ മധു കൂട്ടുകെട്ടിലൊരുങ്ങുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു.

ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

admin

Recent Posts

മോദി അമ്മയോടൊപ്പമുള്ള ചിത്രവുമായി വിദ്യാർത്ഥി !വികാരാധീനനായി പ്രധാനമന്ത്രി

മോദി അമ്മയോടൊപ്പമുള്ള ചിത്രവുമായി വിദ്യാർത്ഥി പെൺകുട്ടിയ്ക്ക് സർപ്രൈസ് ,നൽകി പ്രധാനമന്ത്രി ,വീഡിയോ വൈറൽ

1 min ago

അമിത് ഷായുടെ വ്യാജ വീഡ‍ിയോ ഒറ്റപ്പെട്ട സംഭവമല്ല! തനിക്കെതിരെ കേരളത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്; നുണ പ്രചരണം നടത്തി വോട്ട് നേടുക മാത്രമാണ് കോൺ​ഗ്രസിന്റെ ഏക മാ​ർ​ഗമെന്ന് രാജീവ് ചന്ദ്രശേഖർ

ദില്ലി: അമിത് ഷായുടെ വ്യാജ വീഡ‍ിയോ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്.…

20 mins ago

ആര് പറയുന്നത് ശരി? നിര്‍ണായക തെളിവ് ശേഖരിക്കാനൊരുങ്ങി പോലീസ്; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി…

24 mins ago

പിണറായി വിജയൻ കുടുങ്ങുമോ ? എസ് എൻ സി ലാവ്‌ലിൻ കേസിൽ അന്തിമ വിചാരണ ഇന്ന് തുടങ്ങും

ദില്ലി : മാസപ്പടി വിവാദം കെട്ടടങ്ങും മുൻപേ പിണറായി വിജയന് അടുത്ത കുരുക്ക്. എസ് എൻ സി ലാവ്‌ലിൻ കേസിൽ…

48 mins ago

ആകാശത്തെ അദ്ഭുതക്കാഴ്ച ഉടൻ സംഭവിക്കും

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന ആകാശത്തെ അദ്ഭുതക്കാഴ്ച നോവ സ്ഫോടനം ഉടൻ സംഭവിക്കും!

1 hour ago