MS Bhuvanachandran, who started Shiv Sena's activities in Kerala, is in Shiv Sena's official section!
തിരുവനന്തപുരം:എം.എസ്.ഭുവനചന്ദ്രനെ ശിവസേന ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു .34 വർഷം ശിവസേന സംസ്ഥാനാധ്യക്ഷപദവി വഹിക്കുകയും ചെയ്ത ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് എം.എസ്.ഭുവനചന്ദ്രൻ. കേരളത്തിൽ ശിവസേനയുടെ പ്രവർത്തനത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അഖിലേന്ത്യ അദ്ധ്യക്ഷനുമായ ഏകനാഥ് ഷിൻഡെയാണ് ഇദ്ദേഹത്തെ ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചത്.
കേരളത്തിൽ നിന്ന് ശിവസേന പ്രസിഡന്റ് അഡ്വ.പേരൂർക്കട ഹരികുമാർ അടക്കം നിരവധി നേതാക്കൾ മുംബയിൽ എത്തിയിരുന്നു. ശിവസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് മഹാരാഷ്ട്രയുടെ പുറത്തുള്ള ഒരാൾക്ക് അഖിലേന്ത്യ പദവി നൽകുന്നതെന്നും തിരുവനന്തപുരത്ത് ഏകനാഥ് ഷിൻഡെയും ദേശീയ നേതാക്കളും പങ്കെടുക്കുന്ന സ്വീകരണ പരിപാടിയും രാഷ്ട്രീയ വിശദീകരണ യോഗവും ഉടൻ നടത്തുമെന്നും എം.എസ്.ഭുവനചന്ദ്രൻ അറിയിച്ചു.അതേസമയം ഹിന്ദുത്വം വിട്ടൊരു രാഷ്ട്രീയം ശിവസേനക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും ഉദ്ദവിന്റെ ശൈലി ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും എംഎസ് ഭുവനചന്ദ്രന്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട് .
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…