Sunday, October 11, 2026

കേരളത്തിൽ ശിവസേനയുടെപ്രവർത്തനത്തിന് തുടക്കമിട്ടഎം എസ് ഭുവനചന്ദ്രൻശിവസേന ഔദ്യോഗിക വിഭാഗത്തിൽ !

തിരുവനന്തപുരം:എം.എസ്.ഭുവനചന്ദ്രനെ ശിവസേന ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു .34 വർഷം ശിവസേന സംസ്ഥാനാധ്യക്ഷപദവി വഹിക്കുകയും ചെയ്ത ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് എം.എസ്.ഭുവനചന്ദ്രൻ. കേരളത്തിൽ ശിവസേനയുടെ പ്രവർത്തനത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അഖിലേന്ത്യ അദ്ധ്യക്ഷനുമായ ഏകനാഥ് ഷിൻഡെയാണ് ഇദ്ദേഹത്തെ ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചത്.

കേരളത്തിൽ നിന്ന് ശിവസേന പ്രസിഡന്റ് അഡ്വ.പേരൂർക്കട ഹരികുമാർ അടക്കം നിരവധി നേതാക്കൾ മുംബയിൽ എത്തിയിരുന്നു. ശിവസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് മഹാരാഷ്ട്രയുടെ പുറത്തുള്ള ഒരാൾക്ക് അഖിലേന്ത്യ പദവി നൽകുന്നതെന്നും തിരുവനന്തപുരത്ത് ഏകനാഥ് ഷിൻഡെയും ദേശീയ നേതാക്കളും പങ്കെടുക്കുന്ന സ്വീകരണ പരിപാടിയും രാഷ്ട്രീയ വിശദീകരണ യോഗവും ഉടൻ നടത്തുമെന്നും എം.എസ്.ഭുവനചന്ദ്രൻ അറിയിച്ചു.അതേസമയം ഹിന്ദുത്വം വിട്ടൊരു രാഷ്ട്രീയം ശിവസേനക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും ഉദ്ദവിന്റെ ശൈലി ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും എംഎസ് ഭുവനചന്ദ്രന്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

Related Articles

Latest Articles