കൊച്ചി: കേരളാ തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 (MSC Elsa 3) കപ്പലിന്റെ നിലവിലെ അവസ്ഥയും അത് ഉയർത്തുന്ന അപകടസാധ്യതകളും പരിശോധിക്കുന്നതിനായി മാരിടൈം ഡയറക്ട്രേറ്റ് ഇന്ത്യൻ നാവികസേനയുടെ സഹായം തേടി. കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, സതേൺ നേവൽ കമാൻഡിനാണ് മാരിടൈം ഡയറക്ട്രേറ്റ് ഔദ്യോഗികമായി കത്തുനൽകിയത്. കപ്പലിന്റെ നിലവിലെ സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ വിലയിരുത്താൻ നാവികസേനയുടെ വിദഗ്ദ്ധ സാങ്കേതിക സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കടലിൽ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളോ കണ്ടെയ്നറുകളോ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. 2025 മേയ് 25-നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന ലൈബീരിയൻ പതാക വഹിച്ച എംഎസ്സി എൽസ 3 എന്ന കണ്ടെയ്നർ കപ്പൽ ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 13 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ കപ്പൽ കൈകാര്യം ചെയ്തതിന് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിരുന്നു. കേസിൽ കപ്പലുടമ ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും, ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമാണ്. കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മത്സ്യബന്ധനത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്നുണ്ടോ എന്ന് നാവികസേനയുടെ പരിശോധനയിലൂടെ വ്യക്തമാകും.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…