MSF Women Wing Against PK Navas
മലപ്പുറം: എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ, എംഎസ്എഫ് വനിതാ വിഭാഗം രംഗത്ത്. പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവർക്കെതിരെയാണ് വനിതാ വിഭാഗമായ ഹരിത പരാതി നൽകിയിരിക്കുന്നത്. ഒരു പ്രത്യേക തരം ഫെമിനിസം പാർട്ടിയിൽ വളർത്തുകയാണ് “ഹരിത” എന്ന് സംസ്ഥാന പ്രസിഡന്റും, മലപ്പുറം ജില്ലയിലെ നേതാക്കളും പറഞ്ഞുവെന്നും ഹരിത വിഭാഗം പരാതിയിൽ ആരോപിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
മലപ്പുറം ജില്ലയിൽ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, നിരന്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതായി വനിതാ വിഭാഗം പരാതിപ്പെട്ടു.
എന്നാൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അതിനെ ‘വേശ്യയുടെ ചാരിത്രപ്രസംഗം’ എന്ന് വിശേഷിപ്പിച്ചു. വേശ്യയ്ക്കും ന്യായീകരണം ഉണ്ടാകും എന്ന തരത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നതാണ് വനിതാ വിഭാഗത്തിന്റെ പരാതി. മാത്രവുമല്ല, മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് പ്രവർത്തിക്കണമെങ്കിൽ മറ്റ് പല നിബന്ധനകളുമുണ്ടെന്ന ചില സ്വകാര്യ ക്യാമ്പയിനുകളും, സംസ്ഥാന നേതാക്കൾ തന്നെ നടത്തുന്നുവെന്നും വനിതാ വിഭാഗമായ “ഹരിത” ആരോപിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…