ദില്ലി: കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്‌കില്‍ ഡവലപ്‌മെന്റ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി(rajeev chandrasekhar) പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി സുതാര്യമാക്കുവാന്‍ ഐ ടി അധിഷ്ഠിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായി മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം മേഖലയിലെ അണ്‍ എക്സ്പ്ലോര്‍ഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടു വെച്ചത്. കൂടാതെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.
അതേസമയം വെല്‍നെസ് ടൂറിസത്തില്‍ ഉള്‍പ്പെടെ കേരളത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തു. പൊതുമരാമത്ത് – ടൂറിസം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയിലുള്ള സന്തോഷം കൂടിക്കാഴ്‌ച്ചയിൽ അറിയിച്ചു. രാജ്യസഭ അംഗം ശ്രേയംസ് കുമാർ കൂടെ ഉണ്ടായിരുന്നു.

