കയ്റോ: വിചാരണയ്ക്കിടെ കോടതിമുറിയില് കുഴഞ്ഞുവീണ ഈജിപ്ത് മുന് പ്രസിഡന്റ് മുഹമ്മദ് മുര്സി (67) മരിച്ചു. നിരോധിത സംഘടനയായ മുസ്ലിം ബ്രദര്ഹുഡിന്റെ മുന് നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ് വിചാരണ നേരിട്ടിരുന്നത്.ജഡ്ജിയോട് 20 മിനിറ്റ് സംസാരിച്ച മുര്സി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജനാധിപത്യരിതീയില് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യന് പ്രസിഡന്റാണ് മുര്സി. 2011-ലെ ജനാധിപത്യപ്രക്ഷോഭത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് മുര്സി അധികാരത്തിലേറിയത്. അന്ന് നിയമസാധുതയുണ്ടായിരുന്ന മുസ്ലിം ബ്രദര്ഹുഡിന്റെ സ്ഥാനാര്ഥിയായിരുന്നു അദ്ദേഹം. 2012-ല് പ്രസിഡന്റായ അദ്ദേഹത്തെ കൃത്യം ഒരുവര്ഷത്തിനുശേഷം സൈന്യം അട്ടിമറിച്ചു.
ഇറാന്, ഖത്തര്, ഗാസയിലെ ഹമാസ് തുടങ്ങിയവയെ നിരീക്ഷിക്കാന് ചരവൃത്തി നടത്തി എന്നതുള്പ്പെടെയുള്ള കേസുകള്ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ഇദ്ദേഹത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുള് ഫത്ത അല് സിസിയാണ് പിന്ഗാമിയായി അധികാരത്തിലേറിയത്. പിന്നാലെ മുസ്ലിം ബ്രദര്ഹുഡിനെ നിരോധിച്ചു.ഭീകരപ്രവര്ത്തനത്തിന് ആലോചന നടത്തിയെന്ന കുറ്റവും മുര്സി നേരിടുന്നുണ്ട്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…