ദില്ലി: മുകേഷ് അംബാനി ലോകത്തെ ഒന്‍പതാമത്തെ ധനികനെന്ന നേട്ടത്തിലെത്തി. മൈക്രോസോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്റെ ലാറി പേജ് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്റെ സ്ഥാനം. 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മൂവര്‍ക്കുമുള്ളതെന്ന് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2020 പറയുന്നു.
ഇത് രണ്ടാം തവണയാണ് 62 കാരനായ അംബാനി ലോക ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ആസ്തിയില്‍ സമീപകാലത്ത് 24 ശതമാനത്തിന്റെ (13 ബില്യണ്‍ ഡോളര്‍) വര്‍ധനവാണ് ഉണ്ടായത്. ജിയോയുടെ ടെലികോം രംഗത്തെ വന്‍ മുന്നേറ്റമാണ് ഈ നേട്ടത്തിന് കാരണം. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഏഷ്യാക്കാരനും അംബാനിയാണ്.
റിലയന്‍സ് ഇന്റസ്ട്രീസ് വിപണി മൂലധനം പത്ത് ലക്ഷം കോടിയെന്ന റെക്കോര്‍ഡ് തൊട്ടത് ഈയടുത്താണ്. പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് മുന്നില്‍. 140 ബില്യണ്‍ ഡോളറാണ് ആസ്തി. ഏഴ് ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ കുറവുണ്ടായി. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മക്കെന്‍സി ബെസോസുമായുള്ള വിവാഹമോചനമാണ് തിരിച്ചടിയായത്. പട്ടികയില്‍ 44 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മക്കെന്‍സിക്ക് ഉള്ളത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…