Mukhtar Ansari's cremation today; High alert in Ghazipur; The doctors declared the cause of death to be heart attack
ലക്‌നൗ: ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്തർ അൻസാരിയുടെ ഖബറടക്കം ഇന്ന്. ഗാസിപൂർ മേഖലയിൽ അതീവ സുരക്ഷ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗാസിപൂരാണ് മുക്താർ അൻസാരിയുടെ ജന്മദേശം.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് പിന്നാലെ രാത്രിയോടെ മൃതദേഹം ഗാസിപൂരിലെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. പൊതുദർശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകൾ നടക്കും. കുടുംബ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക. ഇവിടെയുൾപ്പെടെ വൻ പോലീസ് സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്.
മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ പ്രദേശത്ത് കലാപ ശ്രമങ്ങൾക്കായുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്. ഗാസിപൂരിന്റെ സമീപ പ്രദേശങ്ങളിലും പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. മുക്താർ അൻസാരിയുടെ വീടിന് മുൻപിലും പോലീസ് വിന്യാസമുണ്ട്.
ഇതിനിടെ മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ രംഗത്ത് എത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഡോക്ടർമാരുടെ പ്രതികരണം. മുക്താർ അൻസാരിയെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് തള്ളുന്നതാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…