The Prime Minister will interact with booth workers in Kerala today! Audio conference at 6 p.m
തിരുവനന്തപുരം: കേരളത്തിലെ ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. വൈകുന്നേരം 6 മണിക്ക് ഓഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പ്രവർത്തകരുമായി സംവദിക്കുക. സുശക്തമാണ് എന്റെ ബൂത്ത് എന്ന പേരിൽ പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരിപാടിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ പ്രവർത്തകരുമായും സംവദിക്കുന്നത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ബൂത്ത് കാര്യകർത്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചുളള വിവരങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വോട്ട് നഷ്ടമാകുമെന്ന ഭയത്തിൽ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ജനങ്ങളിലെത്തുന്നത് തടസപ്പെടുത്താനാണ് സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിഎംകെ സർക്കാരിനെതിരായ ജനരോഷം ഈ വോട്ടെടുപ്പിൽ പ്രകടമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം കേരളത്തിലെ ബൂത്ത് നേതാക്കളുമായി സംവദിക്കാൻ ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ടയിലും പാലക്കാടും എൻഡിഎയുടെ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അതിന് മുൻപ് കൊച്ചിയിലും തൃശ്ശൂരും തിരുവനന്തപുരത്തും നടന്ന പരിപാടികളിൽ പ്രധാനമന്ത്രി എത്തിയത് പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശമായി.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…