Featured

ഇവിടെ പ്രവേശിക്കാം…പക്ഷേ, മരിക്കണം രണ്ടാഴ്ചയ്ക്കുള്ളിൽ

ഇവിടെ പ്രവേശിക്കാം…പക്ഷേ, മരിക്കണം രണ്ടാഴ്ചയ്ക്കുള്ളിൽ | HOTEL IN VARANASI

ഇവിടെ എത്തിയാല്‍ മരിക്കുവാൻ സമയം രണ്ടാഴ്ച മാത്രം! കേട്ട് ഞെട്ടണ്ട സത്യം തന്നെയാണ്. മോക്ഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഇടമായാണ് ഹൈന്ദവ വിശ്വാസികൾക്ക് വാരണാസി. എണ്ണിത്തിട്ടപ്പെ‌ടുത്തുവാന്‍ കഴിയാത്തത്രയും ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നിത്യസത്യമായ മരണത്തെ പുൽകുവാൻ കാശിയെന്നും ബനാറസെന്നും പേരുള്ള ഈ നഗരം തിരഞ്ഞെടുക്കുന്നത് ആയിരങ്ങളാണ്. മരണമെത്താനുള്ള നേരമായി എന്നു തോന്നുമ്പോൾ ജീവിതത്തിലെ കെട്ടുപാടുകളെല്ലാം മുറിച്ചെറിഞ്ഞ് കാശിക്ക് പുറപ്പെടുന്നവരും പുറപ്പെടാനൊരുങ്ങി നിൽക്കുന്നവരും ധാരാളമുണ്ട്. മരണത്തെ ഒരു ആഘോഷമായി കാണുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ വാരണാസിയിൽ നേരെ തിരിച്ചാണ് അവസ്ഥ. മരണത്തെ ഒരു വലിയ ആഘോഷമാക്കി, ജീവിച്ചിരുന്നതിലും വലിയ സന്തോഷത്തിസാണ് ഇവിടം മരിച്ചവരെ യാത്രയാക്കുന്നത്.

മരണം ഒരു ആഘോഷത്തോടൊപ്പം ഒരു വ്യവസായം കൂടിയായി കഴിഞ്ഞ കുറേക്കാലമായി ഇവിടെ വളർന്നു കൊണ്ടിരിക്കുകയാണ്. മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നവർക്കു മാത്രം പ്രവേശനം അനുവദിക്കുന്ന ഇടം. അതാണ് കാശിയിലെ മുക്തി ഭവൻ. വർഷം തോറും ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ മരണത്തെ സ്വീകരിക്കുവാനായി എത്തിച്ചേരുന്ന ഒരു ഹോട്ടലാണിത്. മരണം അടുത്തെത്തി എന്ന തോന്നലുണ്ടാകുമ്പോളാണ് വിശ്വാസികൾ കാശിയിലേക്ക് പുറപ്പെടുന്നത്. ഇവിടുന്നു മരിച്ചാൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് മരണാസന്നരെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കാൻ അനുവാദം ലഭിക്കുക, അതിനുള്ളിൽ മരിച്ചില്ലെങ്കിൽ കൂടുതൽ സമയം ഇവിടെ താമസം അനുവദിക്കില്ല.

മരണം കാത്തിരിക്കുന്നവർക്കും പ്രായാധിക്യത്താൽ അവശരായവർക്കുമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. മാരക രോഗങ്ങളുള്ളവർക്കും ഇവിടെ താമസിക്കാം. എന്നാൽ ആരാണെങ്കിലും രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കുവാൻ അനുവദിക്കുക. അതിനുള്ളിൽ മോക്ഷം ലഭിച്ചില്ലെങ്കിൽ മുക്തി ഭവനിൽ നിന്നും പുറത്ത് പോകേണ്ടി വരും. ജീവിതത്തിനും മരണത്തിനും ഇടയിലെ കുറച്ചു ദിവസങ്ങൾ… കേൾക്കുമ്പോൾ ഒത്തിരി ബുദ്ധിമുട്ട് തോന്നുമെങ്കിലും അതാണ് സത്യം. ആസന്നമായ മരണത്തെ കാത്തിരിക്കുവാൻ, അത്രതന്നെ നിർവ്വികാരതയോടെ സ്വീകരിക്കുവാനാണ് ആളുകൾ ഇവിടെ എത്തുന്നത്. മോക്ഷമന്വേഷിച്ച് എത്തുന്നവർക്ക് അഭയം നല്കി സന്തോഷത്തോടെ മരിക്കുവാൻ അനുവദിക്കുന്ന ഇടമാണിത്.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

2 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

3 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

3 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

3 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

4 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

5 hours ago