തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്‍റെ വിജയ സാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തൃശൂരിലെ സ്ഥാനാർത്ഥി ടി എൻ പ്രതാപൻ രംഗത്തുവന്നതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. 20 സീറ്റുകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതായും മുല്ലപ്പള്ളി പറഞ്ഞു.
പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അസാധാരണമായ ഐക്യം ഉണ്ടായിട്ടുണ്ട്. അഭൂതപൂര്‍വമായ ആവേശമാണ് ജനങ്ങള്‍ക്കിടയിലും കണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള അസാധാരണമായ ഐക്യദാര്‍ഢ്യം കോണ്‍ഗ്രസിന് പൂര്‍ണമായും അനുകൂലമാണ്.
ദേശീയരാഷ്ട്രീയത്തിന്‍റെ ശ്രദ്ധാകേന്ദ്രം മോദിയല്ല, രാഹുലാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
നേരത്തെ കെപിസിസി യോഗതത്തില്‍ വെച്ചാണ് തന്‍റെ വിജയ സാധ്യത സംബന്ധിച്ച് പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചത്. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ തൃശൂര്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടാകാമെന്നു പറഞ്ഞ പ്രതാപന്‍ ഒരുപക്ഷേ നെഗറ്റീവ് വാര്‍ത്തയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു .

