ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ (Mullaperiyar) അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഇന്നു പുലര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായതോടെ ഒരറിയിപ്പും ഇല്ലാതെ ഷട്ടറുകള്‍ തുറന്നു. 141.95 ആയിരുന്ന ജലനിരപ്പ് ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് 142 അടിയായി ഉയര്‍ന്നത്. 5668ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതിനാൽ പെരിയാർ തീരത്ത് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തരുതെന്ന് കാണിച്ച് പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചിരിന്നു. എന്നിട്ടും തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിടുകയായിരിന്നു.
ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്നാട് അതിർത്തിയിലുള്ള അപ്പർ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർധിക്കാൻ കാരണമായത്. അതേസമയം ഇത്തവണയും മുന്നറിയിപ്പ് ഇല്ലാതെയാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന തമിഴ്നാടിന്റെ നടപടിക്ക് എതിരെ പ്രദേശവാസികളില്‍ നിന്നും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…