Kerala

സംസ്ഥാനത്ത് തകർത്ത് പെയ്ത് തുലാവർഷം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടികടന്നു; ഡാം നാളെ തുറന്നേക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് (Mullaperiyar) ഉയരുന്നു. 138.05 അടിയായി വർധിച്ചിരിക്കുകയാണ്. അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത്. സെക്കൻഡിൽ 5,800 ഘനയടി വെള്ളമാണ് ഡാമിലേയ്‌ക്ക് ഒഴുകിയെത്തുന്നത്. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചിരിക്കുകയാണ് . അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയും പെയ്തിരുന്നു.

ഇനിയും ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും. രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്. ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. ഇതിനു മുന്നോടിയായി മന്ത്രി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. എന്നാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താൽ മാത്രമേ തുറക്കുന്ന കാര്യം ഇനി പുനഃപരിശോധിക്കുകയുളളു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാമ്പിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും.

എന്നാൽ സംസ്ഥാനത്ത് തുലാവർഷം ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. ഇതോടനുബന്ധിച്ച് ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. വിവിധ ജില്ലകളിൽ അഞ്ച് ദിവസം വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31 വരെ ശക്തമായ മഴ തുടരുമെന്നും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതാണ് ശക്തമായ മഴയ്‌ക്ക് കാരണം. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

admin

Share
Published by
admin

Recent Posts

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

14 mins ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

59 mins ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

1 hour ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

2 hours ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

2 hours ago