Featured

ഭാരതത്തിന് വേണ്ടി സര്‍വസ്വവും സമര്‍പ്പിച്ച ഐറിഷ് വനിത

ഭാരതത്തിന് വേണ്ടി സര്‍വസ്വവും സമര്‍പ്പിച്ച ഐറിഷ് വനിത | Sister Nivedita

അദ്ധ്യാപിക, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിളെന്ന പില്‍ക്കാലത്തെ ഭഗിനി നിവേദിത 1895-ല്‍ സ്വാമി വിവേകാനന്ദനെ നേരിട്ട് കണ്ടതോടെയാണ് ജീവിതത്തിന്റെ ഗതിമാറ്റമുണ്ടായത്. തന്റെ സംശയങ്ങള്‍ക്കെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്ന് അവര്‍ക്ക് മറുപടികിട്ടി. സ്വാമിവിവേകാനന്ദനെയും ശ്രീരാമകൃഷ്ണപരമഹംസനെയും ഗുരുക്കന്മാരായി സ്വീകരിച്ച് മാര്‍ഗരറ്റ് 1898 ജനുവരി 25-ന് സന്യാസിനിയായി. അവര്‍ക്ക് നിവേദിത എന്ന പേരിട്ടത്  സ്വാമി വിവേകാനന്ദനായിരുന്നു. ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ എന്നായിരുന്നു ആ പേര് കൊണ്ട് വിവേകാനന്ദന്‍ ഉദ്ദേശിച്ചത്.

ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലുള്ള പരിശീലനം ലഭിച്ച സിസ്റ്റര്‍ നിവേദിതയ്ക്ക്  ഭാരതത്തിന്റെ മനസ്സറിയുവാന്‍ സാധിച്ചതില്‍ ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും ഏറെ സഹായകമായി. വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥം അല്‍മോറ, കാശ്മീര്‍ എന്നിവിടങ്ങളിലെ ആശ്രമജീവിതവും നൈഷ്ഠിക ബ്രഹ്മചാരിണിയായി ബേലൂര്‍മഠത്തിലെജീവിതവും  അവരെ രൂപപ്പെടുത്തി. ഭാരതത്തെ ആത്മാവിലേക്ക് ആവാഹിച്ച അവര്‍ ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം നിവേദിക്കുകയായിരുന്നു.

ഭാരത ചരിത്രത്തെ എങ്ങനെ ശരിയായി വായിച്ചെടുക്കണമെന്നുള്ള ഉള്‍ക്കാഴ്ച ഭാരതീയര്‍ക്ക്  നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. ഭാരതീയ കലകളുടെ യഥാര്‍ത്ഥ ഈടിരിപ്പുകളെപ്പറ്റി നന്ദലാല്‍ബോസും അബനീന്ദ്രനാഥടാഗോറും ഉള്‍പ്പെടെയുള്ള അന്നത്തെ പ്രഗല്ഭരായ ചിത്രകാരന്മാര്‍ക്ക് മാര്‍ഗദര്‍ശനമേകാനും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ നേരായരീതിയില്‍ വ്യാഖ്യാനിക്കുവാനും അവര്‍ക്കുകഴിഞ്ഞു.  

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

3 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

8 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

9 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

9 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

11 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

12 hours ago