Tuesday, December 16, 2025

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്ന് രാവിലെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തി 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം പുതിയ റൂൾ കർവ് വന്നതിനു പിന്നാലെ ഷട്ടർ അടച്ചിരുന്നു. എന്നാൽ വീണ്ടും നീരൊഴുക്ക് വർധിച്ചതിനാലാണ് നടപടി.

നിലവിൽ 141.40 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് പരമാവധി 142 അടിവരെയാവാം. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് ഈ അളവില്‍ ക്രമീകരിക്കുന്നതിനായാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതേതുടർന്ന് പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Related Articles

Latest Articles