Kerala

ഉമ്മന്‍ചാണ്ടി മത്സരിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ല; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയില്‍ തയ്യാറാക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ സിറ്റിംഗ് എം.എല്‍.എമാര്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ചാണ്ടിക്ക് മത്സരിക്കാന്‍ പറ്റിയില്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ലെന്നും ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെ മുല്ലപ്പള്ളി പറ‍ഞ്ഞു.

സി​റ്റിം​ഗ് എം​.പി​മാ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സീ​റ്റ് ന​ല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ​ അ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യ​സാധ്യ​ത​യു​ള്ള മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍ഡിന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍കണം. നേ​തൃ​ത്വം ഈ പട്ടികയില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥിയെ തി​ര​ഞ്ഞെ​ടു​ക്കുക. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പി​.സി​.സി അ​ദ്ധ്യക്ഷന്‍മാരുടെയും പാര്‍ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം .

ഈ ​മാ​സം 25ന് ​മു​ന്‍പ് സ്ഥാ​നാര്‍ത്ഥി പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍ഡിന് സ​മ​ര്‍പ്പിക്കാനാണ് പി.സി.സികള്‍ക്ക് രാ​ഹു​ല്‍ നല്‍കി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം. പി​.സി​.സി അ​ദ്ധ്യക്ഷന്‍മാര്‍ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങേ​ണ്ട എ​ന്നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും പാര്‍ട്ടി അ​ദ്ധ്യക്ഷന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താം.

admin

Recent Posts

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം

സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു...അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു…

7 hours ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി I POLL ANALYSIS

രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…

7 hours ago

മത്സരം കഴിഞ്ഞ് സുധാകരൻ തിരിച്ചുവന്നപ്പോൾ കസേര പോയി

മൈക്കിന് വേണ്ടി അടികൂടിയ സുധാകരനെ പിന്നിൽ നിന്ന് കുത്തി സതീശൻ | 0TTAPRADAKSHINAM #vdsatheesan #ksudhakaran

7 hours ago

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം….ഇന്നത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്…

തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക്…

7 hours ago

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് !കഠിനംകുളം സ്വദേശികളായ 2 ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് സിബിഐ

റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ്…

8 hours ago

അവസാനത്തെ വിക്കറ്റ് ഉടൻ വീഴും ; ബിജെപി വീഴ്ത്തിയിരിക്കും !

ആര്യ രാജേന്ദ്രൻ കസേരയിൽ നിന്നിറങ്ങാൻ ഒരുങ്ങിയിരുന്നോ ; മേയറൂട്ടിയുടെ ഭരണമികവ് തുറന്നുകാട്ടി കരമന അജിത് | KARAMANA AJITH #mayoraryarajendran…

8 hours ago