Friday, December 12, 2025

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം- എസ് ഡി പി ഐയ്ക്ക് എതിരെ ഒടുവില്‍ മുല്ലപ്പള്ളി വാ തുറന്നു

തൃശൂർ: പ്രവർത്തകരുടെ രൂക്ഷ വിമർശനം വന്നതോടെ ചാവക്കാട് പുന്നയിലെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ കൊലപാതകത്തില്‍ കെ പി സി സി അദ്ധ്യക്ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന്‍റെ ഉത്തരവാദി എസ്.ഡി.പിഐയാണെന്ന് ഒടുവിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി .സംഭവത്തെ കുറിച്ച് കാര്യമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും മുല്ലപ്പള്ളി എഫ് ബി കുറിപ്പിലൂടെ വിശദീകരിച്ചു.

നേതാക്കൾ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കെ എസ് യു മലപ്പുറം ജില്ലാ പ്രസി‍ഡന്‍റ് ഉള്‍പ്പെടെ മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. ചൊവാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്.

Related Articles

Latest Articles