Toothpaste
മുംബൈ: എലിവിഷം വച്ച് പല്ലു തേച്ച പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. ധാരാവി സ്വദേശിയും 18കാരിയുമായ അഫ്‌സാനയാണ് മരിച്ചത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാൻ പേസ്റ്റ് തിരഞ്ഞപ്പോൾ സമീപത്ത് വച്ചിരുന്ന എലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തിൽ എടുക്കുകയും പല്ലുതേക്കുകയുമായിരുന്നു. ഇതിനെത്തുടർന്ന് പെൺകുട്ടി ചികിത്സയിലായിരുന്നു.
സെപ്റ്റംബർ 3ന് രാവിലെയായിരുന്നു എലിവിഷം ഉപയോഗിച്ച് അഫ്‌സാന പല്ലുതേച്ചത്. രുചിയിലും മണത്തിലും വ്യത്യാസം തോന്നിയ ഉടനെ വായ കഴുകിയെങ്കിലും അഫ്‌സാനയ്‌ക്ക് അസ്വസ്ഥതകൾ ആരംഭിക്കാൻ തുടങ്ങി. കലശലായ വയറുവേദന അനുഭവപ്പെട്ടപ്പോൾ കയ്യിൽ കിട്ടിയ മരുന്നുകൾ കഴിച്ചു. വഴക്ക് കേൾക്കുമെന്ന് ഭയന്ന് മാതാപിതാക്കളിൽ നിന്നും വിവരം മറച്ചുവച്ചു.
എന്നാൽ അഫ്‌സാനയുടെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യമറിയാതെ തന്നെ ആശുപത്രിയിൽ എത്തിച്ചു. വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അഫ്‌സാനയുടെ ആരോഗ്യനില പൂർവസ്ഥിതിയിലായില്ല. ഒടുവിൽ എലിവിഷം വായിലെത്തിയ വിവരം അഫ്‌സാന തുറന്നു പറഞ്ഞു. ഉടൻ തന്നെ ജെ.ജെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയെങ്കിലും അഫ്‌സാനയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം സംഭവിച്ച് 11-ാം ദിവസം പിന്നിടുമ്പോഴായിരുന്നു അന്ത്യം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…