ലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതായി ലഖ്‌നോ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായതോടെയാണ് രോഗബാധ മൂര്‍ച്ഛിച്ചത്.
നെഫ്രോളജി, ന്യൂറോളജി, എന്‍ഡൊക്രിനൊളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കല്യാണ്‍ സിങ്ങ് ഇപ്പോള്‍ ഉള്ളത്. എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രധാനമന്ത്രി നിർദേശം നൽകിയിരിന്നു. ജൂലൈ നാലാം തിയ്യതിയാണ് കല്യാണ്‍ സിങ്ങിനെ ബോധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 89 വയസുള്ള കല്യാൺസിംഗ് മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

